മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം ബി രാജേഷ് ഓഫീസിലെത്തി ചുമതലയേറ്റെടുത്തു. മുഖ്യമന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലി കൊടുത്തു.
വകുപ്പിനെ കുറിച്ച് മുഖ്യമന്ത്രി ഗവർണറെ അറിയിക്കുമെന്നും, തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുമെന്നും എംബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
സ്പീക്കർ പദവി രാജി വെച്ച എംബി രാജേഷ് പിണറായി വിജയൻ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പതിനൊന്ന് മണിക്ക് രാജ്ഭവനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. തൃത്താലയിൽ നിന്നുള്ള നിയമസഭാ അംഗമാണ് എം ബി രാജേഷ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.
Post a Comment