തൃശൂരില്‍ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു.

തൃശൂര്‍ ചിറ്റണ്ട ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചാവക്കാട് സ്വദേശി ഷഫ(17) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം.

സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഷഫ ചെക്ക് ഡാമില്‍ എത്തിയത്. കുളിക്കാനിറങ്ങിയ ഷഫ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തിയാണ് ഷഫയെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാത്ത സ്ഥലത്ത് ഒന്നരകിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ചാണ് വിദ്യാര്‍ഥികള്‍ എത്തിയത്.

Post a Comment

Previous Post Next Post