ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ഏകദിനത്തില്‍ നിന്ന് വിരമിക്കുന്നു.


ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആരോണ്‍ ഫിഞ്ച് അന്താരാഷ്ട്ര ഏകദിനത്തില്‍ നിന്ന് വിരമിക്കുന്നു. ഞായറാഴ്ച നടക്കുന്ന ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിന മത്സരത്തോടെ താരം ഏകദിന ക്രിക്കറ്റിനോട് വിടപറയും. ഫോമില്ലായ്മയാണ് വിരമിക്കലിന്റെ പ്രധാന കാരണം എന്നാല്‍ ട്വന്റി 20യില്‍ താരം ഓസീസ് നായകനായി തുടരും. അടുത്തമാസം സ്വന്തം നാട്ടില്‍ വെച്ച് നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഫിഞ്ചിന്റെ നേതൃത്വത്തിലാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്.

ഫിഞ്ചിന്റെ നേതൃത്വത്തില്‍ 2021 ട്വന്റി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയ കിരീടമുയര്‍ത്തിയിരുന്നു. 35 കാരനായ ഫിഞ്ച് 2015-ല്‍ ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമില്‍ അംഗവുമാണ്. 2020ല്‍ ഏറ്റവും മികച്ച ഓസ്‌ട്രേലിയന്‍ ഏകദിന താരത്തിനുള്ള പുരസ്‌കാരം ഫിഞ്ച് നേടിയിട്ടുണ്ട്..

Post a Comment

Previous Post Next Post