കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു.

കട്ടിപ്പാറ:  പയോണ - വേനക്കാവ് പീടികകുന്നുമ്മൽ ശ്രീധരൻ്റെ കൃഷിയിടത്തിൽ കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന കാട്ടുപന്നിയെയാണ് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഉത്തരവു് പ്രകാരം വെടിവെച്ചു കൊന്നത്.

ഏകദേശം രണ്ട് കിൻ്ററൽ തൂക്കവും പത്ത് വയസ് പ്രായവും ഉള്ള കാട്ടുപന്നിയെ ഇന്നലെ രാത്രി 11:00 മണിയോടെ ഗ്രാമപഞ്ചായത്തിൻ്റെ ഷൂട്ടർ കുന്നുപുറത്ത് തങ്കച്ചൻ മൈക്കാവ് വെടിവെച്ച് കൊന്നത്.

പയോണ വാർഡ് മെമ്പർ.ശ്രീമതി. അനിത രവിന്ദ്രൻ, സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി.സെബാസ്റ്റൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കാട്ടുപന്നിയുടെ ജഡം സംസ്കരിച്ചു.

Post a Comment

Previous Post Next Post