പുറക്കാട് അകലാപ്പുഴയിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

കൊയിലാണ്ടി : പുറക്കാട് അകലാപ്പുഴയിൽ ഫൈബർ വള്ളം മറിഞ്ഞ്  കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുചുകുന്ന് കേളോത്ത് മീത്തൽ താമസിക്കും പുതിയോട്ടിൽ അസൈനാറിന്റെ മകൻ അഫ്നാസ് (22) ആണ് മരണപ്പെട്ടത്. 

ഇന്ന് വൈകീട്ട് 5 മണിയോടെ അകലാപ്പുഴ കടവിനടുത്ത് വരിക്കോളി ഭാഗത്ത് അഫ്നാസും സുഹൃത്തുക്കളും സഞ്ചരിച്ച ഫൈബർ വള്ളം മറയുകയായിരുന്നു. 

അഫ്നാസിനെ കൂടാതെ 3 പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത് ഇവരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.

രക്ഷപ്പെട്ട 3 പേരും ചേർന്ന് അഫ്നാസിനെ കരയ്ക്കെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.

കൊയിലാണ്ടി തഹസിൽദാർ സി പി മണി, കൊയിലാണ്ടി സബ് ഇൻസ്പെക്ടർ എം എൽ അനൂപിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘവും, സ്റ്റേഷൻ ഹൗസ് ഓഫീസർ സി പി ആനന്ദന്റെ നേതൃത്വത്തിൽ ഉള്ള ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയത്.

Post a Comment

Previous Post Next Post