ജീവൻരക്ഷാ ഉപകരണങ്ങൾക്ക് സൗജന്യ വൈദ്യുതി ലഭിക്കുന്നതിന് അപേക്ഷിക്കാൻ 200 രൂപയുടെ മുദ്രപത്രം വേണമെന്ന നിബന്ധന ഒഴിവാക്കി. വെള്ളക്കടലാസിൽ സത്യവാങ്മൂലം നൽകിയാൽമതിയെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
വീടുകളിൽ എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്‌സിജൻ കോൺസൺട്രേറ്റർ തുടങ്ങിയ ജീവൻ രക്ഷാ ഉപകരണങ്ങൾക്കാണ് കെ.എസ്.ഇ.ബി. സൗജന്യമായി വൈദ്യുതി നൽകുന്നത്. വെള്ളപ്പേപ്പറിൽ തയ്യാക്കിയ അപേക്ഷയും നിർദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലവും സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയർക്ക് നൽകണം. രോഗി ഉപയോഗിക്കുന്ന ഉപകരണം ജീവൻ നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണെന്ന് സർക്കാർ ഡോക്ടർ സാക്ഷ്യപ്പെടുത്തണം. ആറുമാസത്തേക്കാണ് സൗജന്യം അനുവദിക്കുന്നത്.
Post a Comment