അകലാപുഴയിൽ ഫൈബർ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി.

അകലാപുഴയിൽ ഫൈബർ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. മുചുകുന്ന് പുതിയോട്ടില്‍ അസയിനാരുടെ മകന്‍ അഫ്നാസ്  (23 ) നെയാണ്  കാണാതായത്. പുറക്കാട് നടക്കൽ കടവിൽ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു  അപകടം.  ഫൈബര്‍ വളളത്തില്‍ നിന്ന് 4 പേര്‍ പുഴയില്‍ വീഴുകയായിരുന്നു. അതില്‍ 3 പേര്‍ രക്ഷപ്പെട്ടു.  കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേനയും പോലീസും സ്ഥലത്തെത്തി. അഫ്നാസിനായി തിരച്ചില്‍ തുടരുന്നു.


Post a Comment

Previous Post Next Post