പാലോട് മങ്കയത്തുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട കുട്ടി മരിച്ചു. 6 വയസുകാരി നസ്രിയ ഫാത്തിമയാണ് മരിച്ചത്. മലവെള്ളപ്പാച്ചിലിൽപ്പെട്ട കുട്ടിയെ കണ്ടെത്തി നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ബന്ധു ഷാനിക്കായി തെരച്ചിൽ തുടരുകയാണ്.
മൂന്ന് കുടുംബത്തിലെ പത്ത് പേരടങ്ങിയ സംഘമാണ് മലവെള്ളപ്പാച്ചിലിൽ പെട്ടത്. മങ്കയം വെള്ളച്ചാട്ടത്തിൽ ഇന്ന് വൈകീട്ടോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്തെ കുളിക്കടവിൽ കുളിക്കുന്നതിനിടെയാണ് അപകടം. നെടുമങ്ങാട് നിന്നെത്തിയവരായിരുന്നു ഇവർ. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
Post a Comment