വടകര: സെപ്തംബർ ഒന്നു മുതൽ ഇരുപത്തിയാറു വരെ ദേശീയപാതയിൽ ബസ്സ്റ്റാന്റിന് എതിൽ വശം നടക്കുന്ന വടകര മഹോത്സവം ഓണം മെഗാ എക്സിബിഷന്റെ കാൽനാട്ട് കർമ്മം മർച്ചന്റ് അസ്സോസിയേഷൻ പ്രസിഡന്റ് അബ്ദുൾ സലാം നിർവ്വഹിച്ചു. വ്യാപാരി വ്യവസായി സമിതി സെക്രട്ടറി കെ എൻ വിനോദ് മുഖ്യാതിഥി ആയിരുന്നു.
കോവിഡിനെ തുടർന്നുണ്ടായ വ്യാപാര മാന്ദ്യമകറ്റാനും, മലയാളികളുടെ എക്കാലത്തേയും വർണ്ണോത്സവമായ ഓണക്കാലത്തെ സജീവമാക്കാനും എക്സിബിഷൻ കൊണ്ട് സാധിക്കുമെന്ന് അബ്ദുൾ സലാം പറഞ്ഞു.
കോവിസ് മഹാമാരിയിൽ നിന്നും മോചിതരാവാൻ ശ്രമിക്കുന്നതിനിടയിൽ മുൻ ഉത്സവ കാലഘട്ടത്തിന്റെ സുവർണ്ണ നാളുകളിലേക്ക് തിരിച്ച് പോകാൻ കഴിയുന്ന രീതിയിലാണ് മഹോത്സവം സംഘടിപ്പിക്കുന്നതെന്ന് പ്രോഗ്രാം കോർഡിനേറ്റർ മഹേഷ് പി എം അറിയിച്ചു.
ഫ്ലവർ ഷോ, ഗാർഡൻ നഴ്സറി, ഭക്ഷ്യ മേള, കാർഷിക പ്രദർശന വിപണനം, അലങ്കാരമത്സ്യങ്ങൾ, പെറ്റ് ഷോ, ഓട്ടോ എക്സ്പോ, കൺസ്യൂമർ സ്റ്റാളുകൾ, അമ്യൂസ്മെന്റ് പാർക്ക്, അക്വാഷോ, കലാ പരിപാടികൾ, ഗെയിംസ്, ഫർണ്ണിച്ചർ മേള എന്നിവ മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.
Post a Comment