അലന്‍ അയ്മനെ തേടി കലാംസ് വേള്‍ഡ് റെക്കോര്‍ഡ്.

കട്ടിപ്പാറ: അസാമാന്യമായ കഴിവുകള്‍ പ്രകടിപ്പിക്കുന്ന അഞ്ചു വയസ്സുകാരന്‍ അലന്‍ ഐമന് കലാംസ് വേള്‍ഡ് റെക്കോഡ് നേട്ടം. കാരുണ്യതീരം വിദ്യാര്‍ത്ഥിയായ അലന്‍ ഐമന്‍ നേരത്തെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍ ഇടം പിടിച്ചിരുന്നു.

സെറിബ്രല്‍ പാള്‍സി ബാധിച്ച്  എഴുപത്തിയഞ്ച് ശതമാനം ഭിന്നശേഷിക്കാരനായ അലൻ. 11 വര്‍ണങ്ങള്‍,  പതിനഞ്ച് കടല്‍ ജീവികള്‍, 78 രാജ്യങ്ങളും അവയുടെ തലസ്ഥാനവും 33 പക്ഷികള്‍, 31 മൃഗങ്ങള്‍, 40 പഴ വര്‍ഗങ്ങള്‍,73 പ്രധാന മന്ത്രികൾ ഉൾപ്പെടെ 120 ലോകപ്രശസ്ത വ്യക്തികള്‍, 25 വാഹനങ്ങള്‍, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങള്‍, 30 പച്ചക്കറികള്‍ എന്നിവ തിരിച്ചറിഞ്ഞാണ്  ഈ നേട്ടത്തിന് അര്‍ഹനായത്.

ഇന്ത്യ ബുക്ക്  ഓഫ് റെക്കോർഡ് നു പിന്നാലെ റിഹാബിലിറ്റേഷൻ ടീം അംഗങ്ങളായ ഫാസിൽ എടരിക്കോട്, അൻഷിദ ബക്കർ എന്നിവരുടെ നിരന്തരമായ പരിശീലത്തിലൂടെ ആണ് ഈ നേട്ടം അനായാസമാക്കാൻ കഴിഞ്ഞത് . കൈത്തിരി യൂണിറ്റിലെ ഡോ: സഫ്ന, കരുണ്യതീരം റിഹാബിലിറ്റേഷൻ ടീമിലെ ജിഷ്ണു, അസ്മിന, മിസ്‌രിയ എന്നിവരാണ് പ്രതിഭ നേട്ടത്തിന് പിന്നിൽ .

താമരശ്ശേരി സ്വദേശി ജാബിറിന്റെ മകനായ അലന് മാതാവ് ജസ്‌നയുടെ പൂര്‍ണ പിന്തുണയുണ്ട്. ഇരട്ട സഹോദരി അലൈന എമിനും മൂത്ത സഹോദരി ജസാ ജാബിറും അലനൊപ്പമുണ്ട്.

Post a Comment

Previous Post Next Post