അവ്യക്തമായ മറുപടി നല്‍കുന്ന ശൈലി വേണ്ട'; മന്ത്രി വീണ ജോര്‍ജിന് സ്പീക്കറുടെ താക്കീത്.


ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മുഖ്യമന്ത്രിയുടെ തിരുത്തിന് പിന്നാലെ സ്പീക്കറുടെ താക്കീതും. സഭയില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് മന്ത്രി അവ്യക്തമായി മറുപടി നല്‍കുന്നുവെന്ന പരാതിയിലാണ് താക്കീത്. നിയമസഭാ സെക്രട്ടേറിയറ്റ് ഇക്കാര്യം മന്ത്രിയെ അറിയിച്ചിട്ടുണ്ട്.

പിപിഇ കിറ്റ് അഴിമതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒരേ ഉത്തരം മന്ത്രി ആവര്‍ത്തിച്ചുവെന്നാണ് പ്രതിപക്ഷം ഉന്നയിച്ച പരാതി. കോവിഡ് മഹാമാരിയുടെ കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുകള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്‍പ് മന്ത്രി വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. പലപ്പോഴും ഒരേ ഉത്തരമാണ് ചോദ്യങ്ങള്‍ക്ക് മന്ത്രി നല്‍കിയതും.

പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ഗൗരവത്തോടെ കാണാതെ മന്ത്രി മനപൂര്‍വം ഒഴിവാക്കുന്നുവെന്നും കാര്യങ്ങളുടെ വസ്തുതാപരമായ ഉത്തരം അറിയാനുള്ള സഭാംഗങ്ങളുടെ അവകാശത്തെ നിഷേധിക്കുന്നുവെന്നും കാണിച്ച് വണ്ടൂര്‍ എംഎല്‍എ എ.പി അനില്‍കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് സ്പീക്കര്‍ എം.ബി രാജേഷ് ഇടപെട്ടത്.

ഉത്തരങ്ങള്‍ കൃത്യമായി നല്‍കണമെന്നും അവ്യക്തമായ ഒരേ മറുപടി ആവര്‍ത്തിച്ച് നല്‍കുന്ന ശൈലി ആവര്‍ത്തിക്കരുത് എന്നുമാണ് സ്പീക്കര്‍ നല്‍കിയ താക്കീത്.

Post a Comment

Previous Post Next Post