സമയത്ത് ആശുപത്രിയിലെത്തിച്ചിട്ടും ആംബുലൻസിന്റെ വാതിൽ തുറക്കാനാവാതെ രോഗി മരിച്ചു.

സമയത്ത് ആശുപത്രിയിലെത്തിച്ചിട്ടും ആംബുലൻസിന്റെ വാതിൽ തുറക്കാനാവാതെ രോഗി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചതായിരുന്നു കരുവൻതുരുത്തി സ്വദേശി കോയമോൻ . സ്കൂട്ടർ ഇടിച്ചാണ് കോയമോന് പരിക്കേറ്റത്. തുടർന്ന് കോഴിക്കോട്  ബീച്ച് ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കോയമോനുമായെത്തിയ ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല. മഴു ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് രോഗിയെ പുറത്തെത്തിച്ചത്. തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post