പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
നാലാം സെമസ്റ്റര്‍ എം.പി.എഡ്. ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ സപ്തംബര്‍ 19-ന് തുടങ്ങും
എം.പി.എഡ്. വൈവ
നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2022 പരീക്ഷയുടെ തീസിസ് ഇവാല്വേഷനും വൈവയും 13 മുതല്‍ 16 വരെ നടക്കും.
പരീക്ഷാ അപേക്ഷ
തൃശൂര്‍ അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ആര്‍ട്‌സിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം സെമസ്റ്റര്‍ ബി.ടി.എ. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ സപ്തംബര്‍ 12 വരെയും 170 രൂപ പിഴയോടെ സപ്തംബര്‍ 14 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
Post a Comment