എം.എഡ്. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ എഡ്യുക്കേഷന്‍ പഠനവകുപ്പില്‍ എം.എഡ്. പ്രവേശനത്തിന് താല്‍പര്യമുള്ളവരും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരുമായവര്‍ ബി.എഡ്., പി.ജി. അവസാന വര്‍ഷ മാര്‍ക്ക് ലിസ്റ്റുകള്‍ സര്‍വീസ് സര്‍ട്ടിഫക്കറ്റുകള്‍ എന്നിവ 26-നകം വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം വഴി സമര്‍പ്പിക്കണം.
പരീക്ഷാ അപേക്ഷ
ലോ കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ സപ്തംബര്‍ 12 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2020, 2021 റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 24-ന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
എം.എ. 1, 2 സെമസ്റ്റര്‍ ഇംഗ്ലീഷ്, ഒന്നാം വര്‍ഷ എക്കണോമിക്‌സ്, എസ്.ഡി.ഇ. ഒന്നാം വര്‍ഷ ഇംഗ്ലീഷ് മെയ് 2020, രണ്ടാം സെമസ്റ്റര്‍ എക്കണോമിക്‌സ് ഏപ്രില്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
Post a Comment