സ്വാതന്ത്ര്യ ദിനത്തില്‍ സ്വദേശി ഉല്‍പ്പന്നവുമായി നരിക്കുനി ഗവ: ഹൈസ്‌കൂള്‍.

നരിക്കുനി: 'സ്വാശ്രയത്വം, സ്വാഭിമാനം' എന്ന സന്ദേശം ഉയര്‍ത്തി നരിക്കുനി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് 'ഇക്കോടെച്ച്' ഹാന്‍ഡ് മെയ്ഡ് ബാത്ത് സോപ്പ് പുറത്തിറക്കി.

സ്വദേശി ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കുക എന്ന ദേശീയ പ്രസ്ഥാനത്തിന്റെ ആഹ്വാനം അനുസ്മരിച്ചാണ് സ്വാതന്ത്ര്യ ദിനത്തില്‍ വിദ്യാര്‍ഥികള്‍ സ്വയം നിര്‍മിച്ച സോപ്പ് സ്‌കൂള്‍ വിപണിയില്‍ അവതരിപ്പിച്ചത്. 'ഇക്കോ ടച്ച്' സോപ്പിന്റെ വിപണനോദ്ഘാടനം ബഹു: ജില്ലാ പഞ്ചായത്ത് അംഗം ഐ.പി രാജേഷിന് സോപ്പ് കൈമാറിക്കൊണ്ട് പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ ബഷീര്‍ പുല്‍പ്പറമ്പില്‍ നിര്‍വ്വഹിച്ചു.

സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ യൂണിറ്റ് 'ഇക്കോടെച്ച്' എന്ന ബ്രാന്റില്‍ മറ്റ് ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഗഫൂര്‍ കെ.കെ, ഹെഡ് മിസ്ട്രസ് ആസ്യ ടീച്ചര്‍, സീനിയര്‍ അസിസ്റ്റന്റ് മുസ്തഫ അബ്ദുല്‍ റഷീദ്, സ്റ്റാഫ് സെക്രട്ടറി എ.പി ഷാഹിദ, ഗൈഡ് ക്യാപ്റ്റന്‍ ആര്‍.എം സാക്കിയ, സ്‌കൗട്ട് മാസ്റ്റര്‍ അര്‍ജുന്‍.കെ എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post