സീറതുന്നബി അക്കാദമിക് കോൺഫറൻസ്: പ്രഖ്യാപനം ഇന്ന്

തൃശൂർ: എസ് എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ കീഴിൽ സംഘടിപ്പിക്കപ്പെടുന്ന സീറതുന്നബി അക്കാദമിക്ക് കോൺഫറൻസിന്റെ പ്രഖ്യാപനം ഇന്ന്  തൃശൂരിൽ നടക്കും. വൈകീട്ട് നാല് മണിക്ക് നടക്കുന്ന പ്രഖ്യാപന സംഗമം കേരള മുസ്‌ലിം ജമാത്ത് ജില്ല പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങൾ ഉദ്ഘാടനം ചെയ്യും.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹ്‌യിദ്ധീൻ കുട്ടി മുസ്‌ലിയാർ പ്രഖ്യാപനം നടത്തും.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് നിസാമുദ്ധീൻ ഫാളിലി എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജഅഫർ, കെ. ബി ബഷീർ എന്നിവർ സംബന്ധിക്കും.

Post a Comment

Previous Post Next Post