നേരേ പോകുന്ന വാഹനം പെട്ടെന്ന് ഇടത്തേയ്ക്കോ വലത്തേയ്ക്കോ തിരിഞ്ഞ് ഒറ്റ പോക്ക്. ദിവസവും ഇത്തരത്തിലുള്ള പലരെയും നമ്മൾ റോഡിൽ കാണാറുണ്ട്. ടേൺ ഇൻഡിക്കേറ്റർ ഇല്ലാത്ത വാഹനമാണോ അവരുടേത് എന്നു പോലും സംശയിച്ചുപോകും. ഹൈവേയിൽ ലൈൻ മാറുമ്ബോഴും ഏതെങ്കിലും വശത്തേയ്ക്ക് തിരിയുമ്ബോഴും ശരിയായ ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ചിലരാകട്ടെ തിരിയുന്നതിനൊപ്പമാണ് ഇൻഡിക്കേറ്റർ ഇടുന്നത്. വാഹനം വളവുകളിൽ തിരിയുന്നതിനു മുന്നേ ഇൻഡിക്കേറ്റർ കൃത്യമായി ഉപയോഗിച്ച് സിഗ്നൽ നൽകണം. ഇൻഡിക്കേറ്റർ കൃത്യമായി ഉപയോഗിക്കാത്തതതും ഉപയോഗിക്കാതിരിക്കുന്നതും ഒരുപോലെ അപകടമാണ്യു. ടേൺ എടുക്കുമ്ബോൾ 30 മീറ്റർ മുമ്ബെങ്കിലും ഇൻഡിക്കേറ്റർ ഇടുക. സാധാരണ റോഡിൽ ഏതെങ്കിലും വശത്തേയ്ക്ക് തിരിയുന്നതിന് 200 അടി മുൻപ് ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കണം. ഹൈവേയിലാണെങ്കിൽ 900 അടി മുൻപ് വേണം. ഉപയോഗശേഷം ഇൻഡിക്കേറ്റർ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
Post a Comment