തളിപ്പറമ്പ്: ബസ്സ്റ്റാന്‍ഡ് പരിസരത്ത് മൂന്നുപേര്‍ക്ക് പോത്തിന്റെ കുത്തേറ്റു. പരിക്കേറ്റ ശ്രീകണ്ഠപുരം കോട്ടൂരിലെ പാലക്കാടന്‍ ഹൗസില്‍ രജനിയെ (44) കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും തളിപ്പറമ്പ് പുളിമ്പറമ്പിലെ സി.വത്സല (38), സീതിസാഹിബ് സ്‌കൂള്‍ ഒന്‍പതാംതരം വിദ്യാര്‍ഥി ഏഴോത്തെ സിദ്ധാര്‍ഥ് (14) എന്നിവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ടാണ് സംഭവം.
സ്‌കൂള്‍ വിട്ട് വരികയായിരുന്ന സിദ്ധാര്‍ഥിനെ കോര്‍ട്ട് റോഡില്‍ വെച്ചാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. പെരുവളത്തുപറമ്പ് വാട്ടര്‍ അതോറിറ്റി ഓഫീസ് ജീവനക്കാരിയാണ് രജനി. സഹകരണ സ്ഥാപനത്തിലെ കലക്ഷന്‍ ഏജന്റാണ് വത്സല. ഇവരെ ബസ്സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് പോത്ത് ആക്രമിച്ചത്. ടൗണിലേക്ക് വിരണ്ടോടിയെത്തി കുത്തിവീഴ്ത്തുകയായിരുന്നു. രജനിയുടെ മുഖത്തും വത്സലയുടെ തലയുടെ പിന്‍ഭാഗത്തുമാണ് പരിക്ക്. ഓടിക്കൂടിയവര്‍ പരിക്കേറ്റവരെ ലൂര്‍ദ് ആസ്പത്രിയിലെത്തിച്ചു.
തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്കും പരിയാരത്തേക്കും കൊണ്ടു പോകുകയായിരുന്നു. വൈകിട്ട് ബസ്സ്റ്റാന്‍ഡിലും പരിസരത്തും ധാരാളം യാത്രക്കാരുള്ളപ്പോഴായിരുന്നു പോത്തിന്റെ പരാക്രമം. ഇരുചക്രവാഹനക്കാര്‍ തട്ടി വീണു. കോര്‍ട്ട് റോഡില്‍നിന്ന് ദേശീയപാതയിലേക്കിറങ്ങിയ പോത്ത് കുപ്പം നരിക്കോട് പഞ്ചാരക്കുളം വഴിയോടി ചുടലയ്ക്കടുത്ത് കാട്ടില്‍ കയറിനിന്നു.
അഗ്‌നിരക്ഷാസേനയും നാട്ടുകാരും പിറകെയെത്തി പോത്തിനെ പിടിച്ചുകെട്ടാന്‍ ശ്രമിച്ചെങ്കിലും രാത്രിയായതോടെ നടന്നില്ല. അറവുശാലയില്‍നിന്നോ മറ്റോ വിരണ്ടോടിയതാകാമെന്ന് പോലീസ് പറഞ്ഞു.
Post a Comment