മദ്യപിച്ച് ലക്കുകെട്ടതോടെ കയറിയിരിക്കാൻ യുവാവ് കണ്ടുപിടിച്ചത് നഗരത്തിന് നടുവിലെ സമാധാന പ്രാവിന്റെ സ്തൂപം. കണ്ണൂർ കാൾടെക്സ് ജംഗ്ഷനിൽ ഞാറാഴ്ച വൈകുന്നേരമാണ് സംഭവം.
ജംഗ്ഷനിൽ സ്ഥാപിച്ച പ്രാവിന്റെ സ്തൂപത്തിനു മുകളിൽ കയറി ഇരുന്ന് കൈവീശുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
ആദ്യം പ്രതിമയ്ക്കുമുകളിൽ കയറിയ ഇയാളെ താഴെയിറക്കി താക്കീതു ചെയ്ത് വിട്ടയച്ചെങ്കിലും ഇയാൾ വീണ്ടും സ്തൂപത്തിനുമുകളിൽ വലിഞ്ഞു കയറുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
Post a Comment