ആറ്റിങ്ങലിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: ആറ്റിങ്ങൽ ചാത്തൻപാറയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തി. മണിക്കുട്ടൻ, ഭാര്യ സന്ധ്യ, മക്കളായ അമീഷ്, ആദിഷ്, മണിക്കുട്ടന്റെ മാതൃസഹോദരി ദേവകി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മരണവാർത്ത പുറത്തറിഞ്ഞത്.

മണിക്കുട്ടൻ ഒരു മുറിയിൽ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവർ വിഷം കഴിച്ച നിലയിലുമായിരുന്നു. ആത്മഹത്യയാണെന്ന് സംശയമുണ്ട്. അതല്ലെങ്കിൽ മറ്റുള്ളവർക്ക് വിഷം നൽകിയ ശേഷം മണിക്കുട്ടൻ തൂങ്ങി മരിച്ചതാണോ എന്നകാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ പോലീസ് നിഗമനത്തിലെത്തിയിട്ടില്ല.

Post a Comment

Previous Post Next Post