ഓൺലൈൻ ഷോപ്പിംഗ് സൈറ്റിന്റെ ലക്കി ഡ്രായിൽ സമ്മാനം അടിച്ചെന്ന കത്ത് നിങ്ങൾക്കും കിട്ടിയേക്കാം: ചാടി വീഴല്ലേ സംഭവം തട്ടിപ്പാണ്.


ഓൺലൈൻ ഷോപ്പിംഗ് സൈറ്റിന്റെ ലക്കി ഡ്രായിൽ സമ്മാനം അടിച്ചെന്ന കത്ത് നിങ്ങൾക്കും  കിട്ടിയേക്കാം. ചാടി വീഴല്ലേ .. സംഭവം തട്ടിപ്പാണ്.  നിങ്ങളുടെ വിലാസത്തിൽ എത്തുന്ന കത്തിനൊപ്പം ഒരു സ്ക്രാച്ച് കാർഡും ഉണ്ടാകും.

അത് സ്ക്രാച്ച് ചെയ്താൽ കാണുന്ന ലക്ഷങ്ങൾ കണ്ടു കണ്ണ് മഞ്ഞളിക്കേണ്ട. ആ തുകയാണ് തട്ടിപ്പുകാർ നിങ്ങൾക്ക് നേരെ നീട്ടുന്ന ചൂണ്ടക്കൊളുത്ത്. അതിൽ കുരുങ്ങി എന്ന് തോന്നിയാൽ പ്രോസസ്സിംഗ് ഫീസ് എന്ന് തുടങ്ങി നിരവധി ആവശ്യങ്ങളിലൂടെ അവർ നിങ്ങളുടെ പണം കൈവശപ്പെടുത്തും.  അതിനാൽ ഇത്തരം തട്ടിപ്പിൽ വീഴാതെ സൂക്ഷിക്കണം എന്ന മുന്നറിയിപ്പുമായി കേരള പോലീസ്.

Post a Comment

Previous Post Next Post