ബെയ്ജിങ്: അഞ്ചു നിലകെട്ടിടത്തില്‍ നിന്ന് വീണ കുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തി യുവാവ്. ഷെന്‍ ഡോങ് എന്ന 31-കാരനാണ് പിഞ്ചുകുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സംഭവ നടന്ന തെരുവിന് എതിർവശത്ത് ബാങ്കിലാണ് ഷെൻ ഡോങ് ജോലി ചെയ്യുന്നത്. കാര്‍ പാർക്ക് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് ഷെൻ ഡോങ് കുട്ടിയുടെ കരച്ചിൽ കേൾക്കുന്നത്. തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്ന് രണ്ടര വയസ്സുള്ള ഒരു കൊച്ചുകുട്ടി താഴേക്ക് വീഴുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ ഷെൻ പാഞ്ഞെത്തി കുട്ടി താഴെ വീഴും മുൻപ് തന്നെ കൈയിലൊതുക്കി.
Post a Comment