ബാലുശ്ശേരി - കോഴിക്കോട് റോഡ് പ്രവൃത്തി പുരോഗതി വിലയിരുത്തി.


എലത്തൂര്‍ നിയോജകമണ്ഡലത്തിലെ ബാലുശ്ശേരി - കോഴിക്കോട് റോഡിന്റെ സ്ട്രക്ചറല്‍ വാല്യൂയേഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ ഓഗസ്റ്റ് 31 നകം പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. നിയോജകമണ്ഡലത്തിലെ റോഡ് പ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം.

സ്ട്രക്ച്ചറല്‍ വാല്യൂയേഷന്‍ പ്രവൃത്തികള്‍ പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിഭാഗങ്ങള്‍ക്ക് വിഭജിച്ചു നല്‍കിയതായി ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢി യോഗത്തില്‍ അറിയിച്ചു. പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി ഓഗസ്റ്റ് 16 ന് കലക്ടറേറ്റില്‍ വീണ്ടും യോഗം ചേരും. പി.യു.കെ.സി റോഡില്‍ അതിര്‍ത്തി കല്ല് കെട്ടുന്ന പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനും നിര്‍ദ്ദേശിച്ചു.

ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢി, ഡെപ്യൂട്ടി കലക്ടര്‍ പി.പി ശാലിനി, പൊതുമരാമത്ത്, കിഫ്ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post