സ്വർണവില : ഇന്നലെ ഈ മാസത്തെ ഉയർന്ന നിരക്കിൽ; ഇന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ.

ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്ന സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒരു പവന് 38,080 രൂപയും ഗ്രാമിന് 4760 രൂപയുമാണ് ഇന്നത്തെ വില.

ഇന്നലെ പവന് 38,480 രൂപയും ഗ്രാമിന് 4810 രൂപയുമായിരുന്നു ഇന്നലത്തെ വില. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 80 രൂപ കൂടിയാണ് സ്വർണവില ഈ മാസത്തെ ഉയർന്ന നിലയിൽ എത്തിയത്.

Post a Comment

Previous Post Next Post