കയാക്കിങ് ചാമ്പ്യൻഷിപ്പ് പരിശീലനം ആരംഭിച്ചു.

 കോടഞ്ചേരി: ചാലിപ്പുഴയിലും, ഇരുവഞ്ഞിപ്പുഴയിലും ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 12,13,14 തീയതികളിൽ ആരംഭിക്കുന്ന വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായി ഇരുവഞ്ഞിപ്പുഴയുടെ ഇലന്തുകടവ് ഭാഗത്ത് കയാക്കിംഗ് താരങ്ങൾ പരിശീലനം ആരംഭിച്ചു.

 ഇംഗ്ലണ്ടിൽ നിന്നുള്ള ലിസ്സാ ഡിക്കിൻസൺ,  കർണാടക സ്വദേശി മാണിക്ക് തനേജ എന്നിവരുടെ നേതൃത്വത്തിലുള്ള 12ഓളം താരങ്ങളാണ് പരിശീലനം നടത്തുന്നത്. വരും ദിവസങ്ങളിൽ വിദേശരാജ്യങ്ങളിൽ നിന്നുള്ള താരങ്ങളും, ഉത്തരേന്ത്യൻ താരങ്ങളും കോടഞ്ചേരിയിൽ എത്തിച്ചേരും.

Post a Comment

Previous Post Next Post