കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള അറിയിപ്പുകള്‍.

കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള അറിയിപ്പുകള്‍

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് മാളിക്കടവിലെ ഗവ.വനിത ഐ.ടി.എയില്‍ 2022 വര്‍ഷത്തിലെ വിവിധ എന്‍.സി.വി.ടി ട്രേഡിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ജൂലൈ 30ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ നല്‍കണം. ഫോണ്‍: 8593829398, 0495 2373976.

നഴ്സിങ് കോഴ്സ്- വിമുക്തഭട സംവരണം

ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നഴ്സിങ് സ്‌കൂളിലെ ജനറല്‍ നഴ്സിങ് കോഴ്സിലേക്ക് വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്കായി സംവരണം ചെയ്ത സീറ്റുകള്‍ക്കായുള്ള അപേക്ഷ ക്ഷണിച്ചു. ജൂലൈ 30 വരെ ബന്ധപ്പെട്ട നഴ്സിങ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയുടെ പകര്‍പ്പ് സൈനിക ക്ഷേമ ഡയരക്ടറുടെ ശുപാര്‍ശക്കായി, ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെ വിമുക്തഭട ആശ്രിത സര്‍ട്ടിഫിക്കറ്റ് സഹിതം ഓഗസ്റ്റ് രണ്ടിനകം സൈനിക ക്ഷേമ ഡയരക്ടറേറ്റില്‍ അയച്ചുനല്‍കേണ്ടതാണ്. അപേക്ഷാ ഫോമും പ്രോസ്പെക്ടസും ആരോഗ്യവകുപ്പ് ഡയരക്ടറുടെ വെബ്സൈറ്റില്‍ (www.dhskerala.gov.in) ലഭ്യമാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.ഫോണ്‍: 0495 2771881.

വിദേശ തൊഴില്‍ ധനസഹായം 

അഭ്യസ്തവിദ്യരും ഏതെങ്കിലും തൊഴില്‍ മേഖലയില്‍ നൈപുണ്യം ലഭിച്ചവരുമായ പട്ടികജാതി യുവതീയുവാക്കള്‍ക്ക് വിദേശത്ത് തൊഴില്‍ നേടുന്നതിന് യാത്രയ്ക്കും വിസ സംബന്ധമായ ചെലവുകള്‍ക്കുമായി 1,00,000 രൂപ വരെ ധനസഹായം നല്‍കുന്നു. പാസ്പോര്‍ട്ട്, വിദേശ തൊഴില്‍ദാതാവില്‍ നിന്നും ലഭിച്ച തൊഴില്‍ കരാര്‍ പത്രം, വിസ, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ സഹിതം ബ്ലോക്ക്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കേണ്ടതാണ്. ആദ്യമായി വിദേശത്ത് തൊഴിലിനായി പോകുന്ന യാത്രയ്ക്കാണ് ആനുകൂല്യം അനുവദിക്കുക.  വാര്‍ഷിക വരുമാനം 2,50,000 രൂപയില്‍ താഴെ വരുമാനമുളള 20 നും 50 നും മദ്ധ്യേ പ്രായമുള്ള പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ/ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.ഫോണ്‍: 0495 2370379.

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29 രാവിലെ 11.30 വരെ. ടെണ്ടറുകള്‍ ഒട്ടിച്ച/ സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കേണ്ടതും കവറിന് പുറത്ത് വാഹനം വാടകയ്ക്ക് എടുക്കുന്നതിനുള്ള ടെണ്ടര്‍ എന്ന് രേഖപ്പെടുത്തേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2370750.

Post a Comment

Previous Post Next Post