കോഴിക്കോട്: വാഹനപരിശോധനയ്ക്കിടെ മദ്യലഹരിയില്‍ എസ്ഐയെ ആക്രമിച്ച 2 പേര്‍ പിടിയില്‍. കസബ സ്റ്റേഷന്‍ എസ്ഐ എസ്. അഭിഷേകിനും ഡ്രൈവര്‍ മുഹമ്മദ് സക്കറിയക്കും നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കോട്ടപ്പറമ്പ് സ്വദേശി വിപിൻ പത്മനാഭൻ, പുതിയാപ്പ സ്വദേശി ശിഹാബ് എന്നിവരെ അറസ്റ്റ് ചെയ്തു.
പുലർച്ചെ മൂന്നു മണിക്ക് പാളയത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് പോലീസ് ഇവരോട് വാഹനത്തിന്റെ പേപ്പറുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന പ്രതികൾ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
എസ്ഐയുടെ കൈയിലും ഡ്രൈവറുടെ തലയ്ക്കുമാണ് പരുക്കേറ്റത്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ കേസെടുത്തു. വൈദ്യപരിശോധനയ്ക്കു ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും.
Post a Comment