കായണ്ണ ഗ്രാമ പഞ്ചായത്തിലെ മുത്താച്ചിപ്പാറ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ മീറ്റിംഗ് ചേർന്നു. ബാലുശ്ശേരി മണ്ഡലം എം.എൽ.എ അഡ്വ. കെ.എം സച്ചിൻ ദേവ്, ഗ്രമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശശി, ഭരണ സമിതി അംഗങ്ങൾ, പെരുവണ്ണാമൂഴി റെയ്ഞ്ച് ഓഫീസർ, ഡി.ടി.പി.സി സെക്രട്ടറി, KSEB എഞ്ചിനിയേഴ്സ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.
2022 സപ്തംമ്പർ മാസത്തിനുള്ളിൽ വനം വകുപ്പ് വി.എസ് എസ് രൂപീകരിച്ച് നടപടികൾ പൂർത്തീകരിക്കും , ഭൗതികസൗകര്യങ്ങൾ ഒരുക്കുന്നതിനായി ഗ്രാമപഞ്ചായത്ത് ആവശ്യമായ സ്ഥലം ലഭ്യമാക്കും. പ്രൊജക്ട നടപ്പിലാക്കുന്നതിനായി ഡി.ടി.പി സി ആവശ്യമയ സഹായം നൽകും.
എല്ലാ വകുപ്പുകളുടെയും സംയുക്ത പരിശോധന നടത്തി പദ്ധതി വേഗത്തിൽ നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കും
Post a Comment