തോമസ് കപ്പ്: കിരീടം നേടിയ ഇന്ത്യൻ ടീമിന് ഒരു കോടി രൂപ.


തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിൽ ആദ്യമായി കിരീടം നേടിയ ഇന്ത്യൻ ടീമിന് ഒരു കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രാലയം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പ്രഖ്യാപനം നടത്തിയത്.

തോമസ് കപ്പിൽ ഞായറാഴ്ച നടന്ന ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഇൻഡൊനീഷ്യയെ 3-0ന് തകർത്താണ് ഇന്ത്യ 73 വർഷം പഴക്കമുള്ള ടീം ടൂർണമെന്റിന്റെ ചരിത്രത്തിൽ തങ്ങളുടെ ആദ്യ സ്വർണം സ്വന്തമാക്കിയത്. 14 തവണ ചാമ്പ്യന്മാരായ ഇൻഡൊനീഷ്യയ്ക്കെതിരേ കിഡംബി ശ്രീകാന്തും സാത്വിക് സായാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയ്ക്കായി ജയമൊരുക്കിയത്.

Post a Comment

Previous Post Next Post