റെയിൽവേ പാലത്തിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ ട്രയിൻ തട്ടി പുഴയിൽ വീണു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.


സെൽഫിയെടുക്കുന്നതിനിടയിൽ ട്രെയിൻ  ഇടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോഴിക്കോട് ഫറോക്ക് റെയിൽവേ പാലത്തിൽ നിന്ന്  സെൽഫിയെടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കരുവൻതിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. നഫാത്തും സുഹൃത്തും കൂടി സെൽഫി എടുക്കുന്നതിനിടയിൽ കോയമ്പത്തൂർ - മംഗളൂരു പാസഞ്ചർ ട്രെയിൻ ഇടിക്കുകയായിരുന്നു. ട്രെയിൻ ഇടിച്ച നഫാത്ത് പുഴയിലേക്ക് വീണു. കൂടെയുണ്ടായിരുന്ന സുഹൃത്ത് പാളത്തിലേക്കും വീഴുകയായിരുന്നു. സുഹൃത്തിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post