രേഖകളുണ്ടായിട്ടും ആനുകൂല്യങ്ങൾ നിഷേധിക്കുന്നു ; കളക്ടർക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്.

തിരുവമ്പാടി പഞ്ചായത്തിലെ പത്താം വാർഡിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ഷെഡിൽ താമസിക്കുന്ന മൂന്ന് പട്ടികജാതി കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെ കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

കോഴിക്കോട് ജില്ലാ കളക്ടറും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മെയ് 24 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

60 വർഷമായി ഇവിടെ താമസിക്കുന്നവർക്ക് ഇലക്ഷൻ, ആധാർ, റേഷൻ. കാർഡുകളുണ്ടെങ്കിലും മതിയായ രേഖകളില്ലെന്ന് പറഞ്ഞാണ് ആനുകൂല്യങ്ങൾ നിഷേധിക്കുന്നത്. പൊതു പ്രവർത്തകനായ സെയ്തലവി സമർപ്പിച്ച പരാതിയിലാണ് നടപടി

Post a Comment

Previous Post Next Post