ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ദുരന്തനിവാരണ സമിതി അവലോകനയോഗം ചേർന്നു. ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുഴുവൻ തയ്യാറെടുപ്പുകളും നടത്താൻ പോലീസിനും അഗ്നിശമനസേനയ്ക്കും തഹസിൽദാർക്കും കളക്ടർ നിർദ്ദേശം നൽകി. മലയോര മേഖലകളിലെ രക്ഷാപ്രവർത്തനത്തിനുള്ള മുന്നൊരുക്കങ്ങൾ പാലിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു. രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫിന്റെ ഒരു ബറ്റാലിയൻ ഇന്നും നാളെയുമായി ജില്ലയിലെത്തും.അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന 900 ഓളം കുടുംബങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഈ കുടുംബങ്ങൾക്ക് അടിയന്തര ഘട്ടങ്ങളിൽ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ കാലതാമസം കൂടാതെ നൽകണമെന്ന് തഹസിൽദാർമാർക്ക് നിർദേശം നൽകി. കൂടാതെ ഇവരെ മാറ്റി താമസിപ്പിക്കേണ്ടി വരുന്ന സാഹചര്യത്തിൽ ഒരുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
യോഗത്തിൽ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ (ഇൻചാർജ്), വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ, പോലീസ്, ഫയർ ആൻ്റ് റെസ്ക്യൂ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment