ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾക്ക് ഇനി ടിക് മാർക്ക് ഇല്ല.


ഇ-ഡിസ്ട്രിക്ട് പോർട്ടൽ വഴി നൽകുന്ന പിഡിഎഫ് രൂപത്തിലുള്ള എല്ലാ സർട്ടിഫിക്കറ്റുകളിലും നിന്ന് ടിക് മാർക്ക് (ശരിചിഹ്നം) ഒഴിവാക്കാൻ സംസ്ഥാന ഐടി മിഷൻ തീരുമാനിച്ചു. സ്വീകരിക്കുന്ന ആൾ കംപ്യൂട്ടർ ഉപയോഗിച്ച് വെരിഫൈ ചെയ്തില്ലെങ്കിൽ ശരിചിഹ്നം തെളിയാറില്ല. ഇതു പലപ്പോഴും സർട്ടിഫിക്കറ്റിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടാൻ കാരണമാകുന്നതു കണക്കിലെടുത്താണിത്.

പകരം ഡിജിറ്റൽ സർട്ടിഫിക്കറ്റുകളുടെ ആധികാരികത ആവശ്യമെങ്കിൽ https://edistrict.kerala.gov.in എന്ന സൈറ്റിൽ പരിശോധിക്കാം. കഴിഞ്ഞമാസം സംസ്ഥാന സർക്കാരിന്റെ ഉത്തരവുകളിൽ നിന്നും ശരിചിഹ്നം ഒഴിവാക്കിയിരുന്നു.

Post a Comment

Previous Post Next Post