ഡൽഹിയിൽ മൂന്ന്നില കെട്ടിടം തീ പിടുത്തം: മരണസംഖ്യ 27 ആയി, ഇനിയും ഉയർന്നേക്കാം.


ഡൽഹിയിൽ മൂന്ന്നില കെട്ടിടം കത്തിയമർന്ന് 27 പേർ വെന്തുമരിച്ചു. 40 പേർക്ക് പൊള്ളലേറ്റു. പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ട് മെട്രോ സ്റ്റേഷന് സമീപമുള്ള കെട്ടിടമാണ് കത്തിയത്. 70 പേരെ രക്ഷപ്പെടുത്തി. നിരവധി പേർ കുടുങ്ങിക്കിടക്കുന്നു. മരണസംഖ്യ ഉയർന്നേക്കാം. സിസിടിവി കാമറയുമായി ബന്ധപ്പെട്ട ഓഫീസും ഗോഡൗണും പ്രവർത്തിച്ചിരുന്ന കെട്ടിടമാണെന്ന് പൊലീസ് അറിയിച്ചു.

വെള്ളി വൈകിട്ട് 4.40ഓടെയാണ് തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചതെന്ന് അഗ്നിശമന സേന പറഞ്ഞു. ഇരുപതോളം യൂണിറ്റ് എത്തിയാണ് തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചത്. കാരണം  അറിവായിട്ടില്ല. രാത്രി വൈകി തീ അണച്ചു.

രക്ഷാപ്രവർത്തനത്തിൽ വൻവീഴ്ചയുണ്ടായതായി ആരോപണമുണ്ട്. കെട്ടിടത്തിൽ പരിശോധന തുടരുകയാണ്. കെട്ടിട ഉടമയെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകും.

Post a Comment

Previous Post Next Post