കൊയിലാണ്ടിയിൽ പ്രണയം നടിച്ച് 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച പരാതിയിൽ കൊയിലാണ്ടി സ്വദേശി ജിഷ്ണു അറസ്റ്റിൽ

പ്രണയം നടിച്ച് 16 കാരിയെ ലൈഗികമായി പീഡിപ്പിച്ചതായ പരാതിയില്‍ കൊയിലാണ്ടി സ്വദേശി ജിഷ്ണു അറസ്റ്റില്‍, കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ സബ്ബ്-ഇസ്‌പെക്ടര്‍ സുബൈര്‍ നേതൃത്വത്തില്‍  ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്, പെണ്‍കുട്ടിയുടെ പരാതിയില്‍ കഴിഞ്ഞ വര്‍ഷം പോക്‌സോ വകുപ്പ് പ്രകാരവും ബലാത്സംഗത്തിനും കേസ്സ് റജിസ്റ്റര്‍ ചെയ്തിരുന്നു. കേസ്സ് ഉള്ളതായി അറിഞ്ഞ് ദുബായിലെക്ക് ഒളിവില്‍ പോവുകയായിരുന്നു ജിഷ്ണു, മെയ് എട്ടാം തിയ്യതി ചെന്നെയില്‍ വിമാനമിറങ്ങിയ സമയം എല്‍ഒസി ഉള്ളതിനാല്‍ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞ് വെച്ചു തുടര്‍ന്ന് കൊയിലാണ്ടി പോലീസിനെ അറിയിക്കുകയായിരുന്നു. എസ്‌ഐ സുബൈര്‍ , എസ്‌സിപിഒ മാരായ ദിലീപ്, രാജേഷ് എന്നിവര്‍ ചെന്നെയിലെത്തി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി. ഇന്ന് കൊയിലാണ്ടി പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Post a Comment

Previous Post Next Post