പൂക്കാട്, ഫ്രീഡം ഫൈറ്റേഴ്സ് ഹാൾ തലമുറകളുടെ എഴുത്ത് സംഗമത്തിന് സാക്ഷിയായി 'ശ്രീ' പത്മനാഭൻ പൊയിൽക്കാവിൻ്റെ രാവണൻ പരുന്ത് എന്ന പുസ്തകവും മകൾ വിനീത മണാട്ടിൻ്റെ ജ്യോതിർഗമയ എന്ന കഥാസമാഹാരവും പ്രകാശനം ചെയ്തു. ഒന്നാമത്തെ പുസ്തകം ശ്രീ രമേശ് കാവിലും രണ്ടാമത്തെ പുസ്തകം ശ്രി. കുട്ടികളുടെ ചലചിത്ര സംവിധായകൻ ശ്രീ. ദീപേഷും പ്രകാശനം ചെയ്തു.ശ്രീ.ശ്രീജിത്ത് പൊയിൽക്കാവും, ശ്രീ. സത്യചന്ദ്രൻ പൊയിൽക്കാവുംപുസ്തകങ്ങൾ ഏറ്റുവാങ്ങി.ശ്രി.യു.കെ.രാഘവൻ പുസ്തകങ്ങൾ പരിചയപ്പെടുത്തി. ആശംസ നേർന്നു കൊണ്ട് ശ്രീ. കന്മന ശ്രീധരൻ മാസ്റ്റർ, ജി.വി.രാഗേഷ്, ശങ്കരൻ കുന്യേ ടത്ത്, സത്യനാഥൻ മാടഞ്ചേരി, സജിത്ത് പുക്കാട്, ശിവദാസ് കരോൽ, ആശ ടീച്ചർ ആശംസ അർപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു.പത്മനാഭൻ പൊയിൽക്കാവ്, വിനീതമ ന്നാട്ട് മറുമൊഴി നടത്തി. ശ്രീ.ശശികുമാർ പാലക്കൽ സ്വാഗതം പറഞ്ഞു.
Post a Comment