പുതിയ ക്യാമറയിൽ കുടുങ്ങേണ്ട വിവിധ റോഡുകളിലെ വേഗപരിധി അറിയാം


പ്രധാന നിരത്തുകളിൽ വിവിധ
വാഹനങ്ങളിൽ അനുവദിച്ചിട്ടുള്ള പരമാവധി വേഗത എത്രയെന്ന് വ്യക്തമാക്കി പൊലീസ്. അമിത വേഗത നിയന്ത്രിക്കാൻ അത്യാധുനിക ക്യാമറകളും വേഗപരിധി ബോർഡുകളും സ്ഥാപിക്കുമെന്ന്ഗ താഗതമന്ത്രി ആന്റണി രാജു പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രധാന നിരത്തുകളിലെ വേഗപരിധി അറിയിച്ചിരിക്കുന്നത്.

നഗരസഭ, മുൻസിപ്പാലിറ്റി പ്രദേശങ്ങളിൽ കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും സഞ്ചരിക്കാവുന്ന പരമാവധി വേഗത 50 കിലോ മീറ്ററാണ്. ദേശീയ പാതകളിൽ കാറുകൾക്ക് 85 കിലോ മീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാം. ഇരു ചക്രവാഹനങ്ങൾക്ക് ദേശീയ പാതയിൽ 60 കിലോ മീറ്റർ വേഗതയിലേ സഞ്ചരിക്കാൻ സാധിക്കൂ. ഓട്ടോറിക്ഷയ്ക്ക് ദേശീയ പാതകളിൽ പരമാവധി 50 കിലോ മീറ്റർ വേഗതയിൽ മാത്രമേ സഞ്ചരിക്കാൻ സാധിക്കൂ.

Post a Comment

Previous Post Next Post