2020 സപ്തംബറിൽ 154 പഞ്ചായത്തുകളിലും 2021 സപ്തംബറിൽ 155 പഞ്ചായത്തുകളിലും ഐ എൽ ജി എം എസ് പ്രവർത്തന സജ്ജമാക്കിയിരുന്നു. ബാക്കിയുള്ള 632 ഗ്രാമ പഞ്ചായത്തുകളിലാണ് ഇപ്പോൾ ഐ എൽ ജി എം എസ് സജ്ജമാക്കുന്നത്. ഐ എൽ ജി എം എസിന്റെ പ്രവർത്തനത്തിൽ പീക്ക് സമയങ്ങളിൽ വേഗത കുറവുണ്ടാകുന്നത് സെന്റർ സർവ്വറിന്റെ പോരായ്മ നിമിത്തമായിരുന്നു. ഇത് മനസ്സിലാക്കി സി ഡിറ്റിന്റെ നിയന്ത്രണത്തിലുള്ള ക്ലൗഡ് സർവ്വീസ് സേവനം ഉപയോഗപ്പെടുത്താൻ തീരുമാനിക്കുകയും ഏപ്രിൽ 1, 2 തിയ്യതികളിൽ നടത്തിയ സാങ്കേതികമായ കൂട്ടിചേർക്കലോടെ ഐ എൽ ജി എം എസിന്റെ സേവനം ക്ലൗഡ് സർവ്വീസിന്റെ വേഗതയോടെ ലഭ്യമാക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ഐ എൽ ജി എം എസ് കൂടാതെ മൊബൈൽ ആപ്പുകൾ വഴി മിക്കവാറും സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ ആലോചിക്കുന്നുണ്ടെന്നും രണ്ടാംഘട്ട ഓൺലൈൻസേവന വികസനത്തിന്റെ ഭാഗമായി ഇത്തരം സേവനങ്ങൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.

Post a Comment