പ്രശസ്ത നടന്‍ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്ക് പ്രൊഫസറും ആയിരുന്ന ഡോ. പി. രമ (61) അന്തരിച്ചു. കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു എന്നാണ് ലഭിച്ച വിവരം. കേരളത്തിലെ പ്രമുഖ കേസുകളിൽ രമയുടെ കണ്ടെത്തലുകൾ നിർണായകമായിരുന്നു.
പൊതുവേദികളില്‍ വരാന്‍ അത്ര താല്‍പ്പര്യമില്ലാത്ത ആളാണ് രമയെന്ന് മുന്‍പൊരിക്കല്‍ ജഗദീഷ് തന്നെ തുറന്നു പറഞ്ഞിരുന്നു. 'എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതില്‍ നിന്ന് മുഖം തിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് എന്റെ ഭാര്യ രമ. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും സ്പഷ്യല്‍ എഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാലും രമ തയ്യാറാവാത്തത് കാരണം ആണ്, അത്തരം ഫോട്ടോകള്‍ പോലും പുറത്ത് വരാത്തത്. സോഷ്യല്‍ മീഡിയയില്‍ രമയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമല്ല', ജഗദീഷ് വെളിപ്പെടുത്തിയിരുന്നു.
മക്കൾ : ഡോ.രമ്യ ജഗദീഷ് (പ്രഫസർ, നാഗർകോവിൽ മെഡിക്കൽ കോളജ്), ഡോ. സൗമ്യ ജഗദീഷ് (സൈക്യാട്രിസ്റ്റ്)
മരുമക്കൾ : ഡോ.നരേന്ദ്രൻ നയ്യാർ ഐ.പി.എസ്, ഡോ. പ്രവീൺ പണിക്കർ.
സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തിൽ.
Post a Comment