പതാക ഉയർന്നു : എസ് എഫ് ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് കാപ്പാട് തുടക്കമാകും

എസ്എഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് പതാക ഉയർന്നു. പകൽ മൂന്ന് മണിക്ക് തിരുവങ്ങൂർ ടൗണിൽ നിന്നാരംഭിക്കുന്ന വിദ്യാർഥി റാലി കാപ്പാട് ബീച്ചിലെ അഭിമന്യു വള്ളിക്കുന്ന് നഗറിൽ എത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. പൊതു സമ്മേളനം മുൻ അഖിലേന്ത്യാ പ്രസിഡണ്ട് ഡോ. പി കെ ബിജു ഉദ്ഘാടനംചെയ്യും. അഖിലേന്ത്യാ പ്രസിഡണ്ട് വി. പി. സാനു, സംസ്ഥാന സെക്രട്ടറി കെ. എം. സച്ചിൻദേവ് എം.എൽ.എ തുടങ്ങിയവർ സംസാരിക്കും.

തുടർന്ന് രാത്രി ഏഴിന് തിരുവങ്ങൂർ റെയിൽവേ ലെവൽ ക്രോസിന് പടിഞ്ഞാറു വശമുള്ള ഷാദി മഹൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മദ്രാസ് ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസ് കെ ചന്ദ്രു ഉദ്ഘാടനം ചെയ്യും. 

16 ഏരിയകളിൽ നിന്നും വിവിധ സബ്‌ കമ്മിറ്റികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും നേതാക്കളുമടക്കം 323 പേർ സമ്മേളനത്തിൽ പങ്കെടുക്കും. ശനിയാഴ്ച മന്ത്രി മുഹമ്മദ്‌ റിയാസ്‌ സുവനീർ പ്രകാശനം നിർവഹിക്കും. ഞായർ സമ്മേളനം സമാപിക്കും.

Post a Comment

Previous Post Next Post