അയ്യരും കൂട്ടരും എത്തുന്നു; സിബിഐ 5 : ദ ബ്രെയ്ൻ റിലീസ് തീയതി പ്രഖ്യാപിച്ചു.


ആരാധകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം സിബിഐ 5 ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സിബിഐ 5 ദ ബ്രെയിൻ എന്നു പേരിട്ടിരിക്കുന്ന ചിത്രം മെയ് ഒന്നിനാണ് തിയെറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായതിനു ശേഷമാണ് അണിയറക്കാർ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. യു/എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

34 വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട സേതുരാമയ്യർ 16 വർഷങ്ങൾക്ക് ശേഷം വീണ്ടും എത്തുമ്പോൾ മലയാളക്കര ഒന്നടങ്കം ആ വരവിനായി കാത്തിരിക്കുകയാണ്. കാത്തിരിക്കുകയാണ്. മമ്മൂട്ടിയെ ആ പഴയ സേതുരാമയ്യരുടെ രൂപത്തിലും ഭാവത്തിലും കാണാനായി കൗതുകത്തോടെയാണ് ആരാധകരുടെ കാത്തിരിപ്പ്.

മുകേഷ് തന്നെയാണ് അഞ്ചാം വരവിലും ചാക്കോയായി എത്തുന്നതെങ്കിലും അയ്യരുടെ അഞ്ചാം വരവിൽ പല മാറ്റങ്ങളുമുണ്ട്. സേതുരാമയ്യർക്കും ചാക്കോയ്ക്കുമൊപ്പം പുതിയ ഒരു ടീമാകും ഉണ്ടാവുക. കൂടാതെ മറ്റ് പല മാറ്റങ്ങളുമുണ്ടാകും. രഞ്ജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ,അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു,ആശാ ശരത്ത്, കനിഹ,മാളവിക മേനോൻ, അൻസിബ,മാളവിക നായർ മായാ വിശ്വനാഥ്,സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നു.

Post a Comment

Previous Post Next Post