വിദ്യാർത്ഥികൾക്കായി കുടിവെള്ള പദ്ധതി ഏർപ്പെടുത്തി

പൊയിൽക്കാവ് യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി കുടിവെള്ള പദ്ധതി ഏർപ്പെടുത്തി.ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.വേണു മാസ്റ്റർ പദ്ധതി ഉദ്ഘാടനം ചെയ്തു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ യു  സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് രജിലേഷ് വി കെ, എം പി ടി  എ പ്രസിഡൻ്റ് പ്രവിഷ എം സി, സ്റ്റാഫ് സെക്രട്ടറി ദീപേഷ് കെ സി എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ചു. ജിതേഷ് കൊയമ്പ്രത്ത് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post