ഏപ്രില്‍ ഒന്ന് മുതല്‍ അഞ്ചു വരെ കൊച്ചിയില്‍ നടക്കുന്ന ഐ.എഫ്.എഫ്.കെ മേഖലാ ചലച്ചിത്രോത്സവത്തിന്റെ ഡലിഗേറ്റ് രജിസ്ട്രേഷ൯ തുടങ്ങി.
എറണാകുളം നോര്‍ത്തില്‍ സെന്റ് വി൯സന്റ് റോഡിലുള്ള മാക്ട ഓഫീസില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാം. തിരുവനന്തപുരത്ത് ചലച്ചിത്രോത്സവം സമാപിച്ച ശേഷം ഓണ്‍ലൈ൯ രജിസ്ട്രേഷ൯ മാര്‍ച്ച് 26 മുതല്‍ ആരംഭിക്കുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് അഞ്ഞൂറ് രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 250 രൂപയുമാണ് പ്രവേശന നിരക്ക്. തിരിച്ചറിയല്‍ കാര്‍ഡും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും രജിസ്ട്രേഷനായി ഹാജരാക്കണം. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇളവ് ചലച്ചിത്ര മേഖലയിലെ അസിസ്റ്റന്റുമാര്‍ക്കും കൊച്ചി മേളയില്‍ ലഭ്യമാകും.
കൊച്ചി ചലച്ചിത്രോത്സവം അവതാരകരെ ക്ഷണിക്കുന്നു
26-ാമത് ഐഎഫ്‌എഫ്‌കെ യുടെ ഭാഗമായി ഏപ്രില്‍ 1 മുതല്‍ 5 വരെ എറണാകുളത്ത് വെച്ചു നടക്കുന്ന കൊച്ചി മേഖല ഫിലിം ഫെസ്റ്റിവലിൽ അവതാരകരാകാന്‍ മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യമുള്ള യുവജനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ളവര്‍ ഐഡി കാര്‍ഡ്, ഫോട്ടോ, ബയോഡാറ്റ സഹിതം മാര്‍ച്ച് 23 ന് പകല്‍ 11 നും 3 നും ഇടയില്‍ എറണാകുളം കച്ചേരിപ്പടിക്കടുത്തുള്ള സെന്റ് വിന്‍സെന്റ് റോഡിലെ മാക്ടയുടെ ഓഫീസില്‍ (IFFK KOCHI REGIONAL OFFICE) ഒഡിഷന്‍ ടെസ്റ്റിന് എത്തിച്ചേരുക. എറണാകുളത്ത് താമസ സൗകര്യമുള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447123960, 0484 2396094.
Post a Comment