കെ റെയിൽ പദ്ധതിയുടെ ഭാഗമായി ഭൂമിയോ വീടോ നഷ്ടപ്പെടാൻ സാധ്യത യുള്ള കുടുംബങ്ങളുമായി ചർച്ച ചെയ്യാനാണ് ഗൃഹസന്ദർശനം നടത്തുന്നത്.
കെ റെയിൽ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന അനുഭവമാണ് എല്ലാ ഭാഗത്തും കാണുന്നത്.ചൊവ്വാഴ്ച്ച രാവിലെ മുതൽ തിരുവങ്ങൂർ അരങ്ങിൽ കുനി ഭാഗത്തും പൂക്കാട് റെയിൽവേ ലൈനിന് പടിഞ്ഞാറ് വശങ്ങളിലും നേതാക്കൾ വീടുകൾ കയറി. ജില്ലാ സെക്രട്ടറിയേറ്റംഗം കെ കെ മുഹമ്മദ്, കാനത്തിൽ ജമീല എം എൽ എ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ്, എം നൗഫൽ എം സുരേഷ്, സോമൻ ഷിജു തൈവളപ്പിൽ എന്നിവർ പങ്കെടുത്തു. ആദ്യദിനം
വെങ്ങളം ഭാഗത്തു സ്കോഡ് പ്രവർത്തനത്തിൽ സിപിഐഎം ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ എം മെഹബൂബ്, കെ കെ മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, സിപിഎം നേതാക്കളായ പിസി സതീഷ്ചന്ദ്രൻ, ബി പി ബബിഷ്, കെവി സുരേന്ദ്രൻ, വി മുസ്തഫ എന്നിവർ പങ്കെടുത്തു.
Post a Comment