കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരായ ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്. കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചാണ് വിധി പറയുന്നത്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് രാജ്യം ഉറ്റു നോക്കുന്ന വിധി പറയുക. രാവിലെ 10:30നാണ് വിധി പ്രഖ്യാപിക്കുക.
ഹിജാബ് ധരിക്കുക എന്നത് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാണിച്ച് കരണാടകയിലെ വിദ്യാർഥിനികളാണ് ഹർജി നൽകിയിരുന്നത്. കേസിൽ വിവിധ സംഘടനകളും കക്ഷി ചേർന്നിരുന്നു.
11ദിവസമാണ് കേസിൽ കോടതി വാദം കേട്ടത്. വിധി വരുംവരെ ക്ലാസ് മുറികളിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസത്രങ്ങൾ ധരിക്കുന്നത് കോടതി വിലക്കുകയും ചെയ്തിരുന്നു.എന്നാൽ ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സർക്കാർ നിലപാട്.
വിധി വരുന്ന പശ്ചാത്തലത്തിൽ ബംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണർ കമാൽ പന്ത് അറിയിച്ചു. ചൊവ്വാഴ്ച മുതല് 21 വരെയാണ് നിരോധനാജ്ഞ. ആഹ്ളാദപ്രകടനങ്ങൾ, പ്രതിഷേധങ്ങൾ, ഒത്തുചേരലുകൾ എന്നിവയക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി.
Post a Comment