കൊയിലാണ്ടിയിൽ വ്യാപാര സ്ഥാപന ഉടമ കെ പി ശ്രീധരനു നേരെ സമരാനുകൂലികൾ നടത്തിയ ആക്രമണത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രതിഷേധിച്ചു.
ശ്രീധരനു നേരെ നടന്ന മർദ്ദനവും നായക്കുരണപൊടി പ്രയോഗവും പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും കടകൾ തുറക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് സംരക്ഷണം കൊടുക്കണമെന്ന കോടതി വിധികൾ ഉണ്ടായിട്ടും വ്യാപാര സ്ഥാപനങ്ങൾക്ക് പോലിസ് സംരക്ഷണം ലഭിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും ആക്രമണം കാണിച്ചവരെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുമ്പിൽ കൊണ്ട് വരണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ആവശ്യപ്പെട്ടു.
കെ എം രാജീവൻ, ടി പി ഇസ്മായിൽ , ശറഫുദ്ധീൻ, കെ .ചന്ദ്രൻ അബ്ദുള്ള എം , ശശീന്ദ്രൻ , റിയാസ്, അബൂബക്കർ , ജലീൽ മൂസ്സ , ഗിരീഷ്, സജേഷ്, ജിതേഷ് , ഷൌക്കത്ത് എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.
Post a Comment