വനിതാ ദിനത്തില്‍ കെ.എസ്.ആര്‍.ടി.സി ഒരുക്കിയ വുമണ്‍ ട്രാവല്‍ വീക്ക് സമാപിച്ചു. ബാലുശ്ശേരി പെണ്ണകം വനിത കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു വുമണ്‍ ട്രാവല്‍ വീക്ക് എന്ന പേരിൽ വനിതകൾക്കായ് വിനോദ യാത്ര സംഘടിപ്പിച്ചത്.
12 ദിവസത്തിനുള്ളില്‍ 21 ട്രിപ്പുകള്‍ വനിതകള്‍ക്ക് മാത്രമായി നടത്തിയതായി ബജറ്റ് ടൂറിസം സെല്‍ കോ - ഓര്‍ഡിനേറ്റര്‍ പി.കെ.ബിന്ദു പറഞ്ഞു. സമാപന ട്രിപ്പില്‍ മൂടാടി പഞ്ചായത്തില്‍ നിന്നുള്ള അമ്പതോളം വനിതകളാണ് ഉല്ലാസ യാത്രയില്‍ പങ്കെടുത്തത്.
ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ പെണ്ണകം വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ക്ക് സ്വീകരണം നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. അഡ്വ.പി.എ.അഭിജ അദ്ധ്യക്ഷയായി. സംഗീത നാടക അക്കാഡമി അവാര്‍ഡ് ജേതാവും പ്രശസ്ത നാടക നടിയുമായ ഉഷാ ചന്ദ്രബാബു മുഖ്യാതിഥിയായെത്തിയ പരിപാടിയിൽ, ഡ്രൈവര്‍ ഷീല, കണ്ടക്ടര്‍ രാജനിഷ, കെ.എസ്.ആര്‍.ടി.സി ഇന്‍സ്പെക്ടര്‍ ബൈജു, പി.കെ.ബിന്ദു,ഗിരിജ പാര്‍വതി, ശൈലജ കുന്നോത്ത് എന്നിവര്‍ സംസാരിച്ചു.
Post a Comment