സുമിയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു തുടങ്ങിയെന്ന് വിദേശകാര്യ മന്ത്രാലയം.


റഷ്യൻ അധിനിവേശത്തിന്റെ തീവ്രബാധിത മേഖലയായ സുമിയിൽ നിന്ന് മുഴുവൻ ഇന്ത്യക്കാരേയും ഒഴിപ്പിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സുമിയിൽ നിന്ന് 694 ഇന്ത്യൻ വിദ്യാർത്ഥികളേയും പോൾട്ടോവയിലെത്തിച്ചു. പോൾട്ടോവയിൽ നിന്ന് ഈ വിദ്യാർത്ഥികളെ ട്രെയിൻ മാർഗം പടിഞ്ഞാറൻ യുക്രൈനിലെത്തിക്കുമെന്നും കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

വിദ്യാർത്ഥികളെ ഇന്ത്യയിലെത്തിക്കാനുള്ള വിമാനങ്ങൾ സജ്ജമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് പുതിയ നിർദേശവുമായി എംബസി രംഗത്തെത്തി. മാനുഷിക ഇടനാഴി തുറന്ന പശ്ചാത്തലത്തിൽ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നാണ് ഇന്ത്യൻ എംബസിയുടെ നിർദേശം. ട്രെയിനോ മറ്റ് മാർഗങ്ങളോ ഉപയോഗിച്ച് പുറത്ത് കടക്കണം. സുരക്ഷ നോക്കി വേണം യാത്രയെന്നും ഇന്ത്യൻ എംബസി നിർദേശം നൽകി.

Post a Comment

Previous Post Next Post