ഓട്ടോ റിക്ഷാ നിരക്ക് വർദ്ധനയിൽ അശാസ്ത്രീയതയെന്ന് സിഐടിയു. രണ്ടു കിലോമീറ്ററിനുള്ള നിരക്ക് നേരത്തെയുള്ളതിലും കുറഞ്ഞതായി സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽ കുമാർ പറഞ്ഞു. അതുകൊണ്ട് തന്നെ മന്ത്രി പ്രഖ്യാപിച്ച നിരക്ക് വർദ്ധന അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓട്ടോ നിരക്ക് നേരത്തെ രണ്ട് കിലോമീറ്ററിന് 33 രൂപ ആയിരുന്നു. എന്നാൽ പുതിയ നിരക്ക് അനുസരിച്ച് അത് 30 രൂപയാണ്. ധർമ്മം തന്നില്ലെങ്കിലും വേണ്ടില്ല പട്ടിയെവിട്ട് കടിപ്പിക്കരുതായിരുന്നുവെന്ന് കെ എസ് സുനിൽകുമാർ പറഞ്ഞു. ഓട്ടോ നിരക്ക് കൂട്ടിയില്ലെങ്കിൽ സമരം ചെയ്യുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
അതേസമയം ബസുടമകളും നിരക്ക് വർദ്ധനയിൽ ആക്ഷേപവുമായി രംഗത്തെത്തിയിട്ടുണ്ട്. ബസ് സർവീസ് നടത്തിപ്പിലെ കടുത്ത പ്രതിസന്ധി പരിഗണിക്കാതെയാണ് നിരക്ക് വർദ്ധന പ്രഖ്യാപിച്ചതെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും ബസുടമകൾ അറിയിച്ചു.
Post a Comment