സ്ത്രീകളുടെ അവകാശ സംരക്ഷണം പൊതു ഉത്തരവാദിത്തമെന്ന് ; മന്ത്രി വീണാ ജോർജ്

സ്ത്രീകളുടെ അവകാശ സംരക്ഷണം സ്ത്രീകളുടേയും പുരുഷന്മാരുടേയും പൊതു ഉത്തരവാദിത്തമാണെന്ന് മന്ത്രി വീണാ ജോർജ്. 

സ്ത്രീപക്ഷ നിലപാടുകളിലേക്ക് എത്തപ്പെടാത്ത ഇടങ്ങൾ ഇന്നും സമൂഹത്തിന്റെ പലതലങ്ങളിലുമുണ്ട്. "നല്ലൊരു നാളേയ്ക്കായി സുസ്ഥിര ലിംഗസമത്വം ഇന്നേ" എന്നതാണ് ഈ വർഷത്തെ വനിത ദിന സന്ദേശം. ഈ സന്ദേശം പോലെ തന്നെ നല്ലൊരു ഭാവിക്കായി ലിംഗ സമത്വം ഇന്നേയുണ്ടാകണം. അതിനായി വേണ്ടത് നാളത്തെ തലമുറയെ ഇന്നേ തന്നെ ലിംഗസമത്വം ഉറപ്പാക്കി വളർത്തണം. അതിൽ മാതാപിതാക്കൾക്കും അധ്യാപകർക്കും വളരെയധികം സ്വാധീനിക്കാൻ കഴിയും. ഇതോടൊപ്പം സമൂഹത്തിന്റെ കാഴ്ചപ്പാടും മാറണമെന്നും മന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്ര വനിത ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 8ന് വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. 

അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീധന പരാതികൾക്കുള്ള പോരട്ടൽ, വിവാഹ പൂർവ്വ കൗൺസിലിംഗ്, അങ്കണപ്പൂമഴ അങ്കണവാടി പാഠപുസ്തകം, പെൻട്രിക കൂട്ട, ധീര എന്നീ 5 പുതിയ പദ്ധതികളാണ് വനിത ശിശുവികസന വകുപ്പ് ആവിഷ്ക്കരിച്ചിരിക്കുന്നത്. കുഞ്ഞ് മനസുകളിൽ വരെ നല്ല പാഠം ഉൾക്കൊള്ളുന്ന വിധത്തിലുള്ള പദ്ധതികളാണിവ.

Post a Comment

Previous Post Next Post